ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൈത്രയാത്ര തുടരുകതന്നെയാണ്. എതിരാളികള്‍ എന്തൊക്കെ നിരത്തിയാലും ആ മോദി പ്രഭാവത്തിന് ഒട്ടും തന്നെ കോട്ടം തട്ടിയിട്ടില്ല എന്ന് ഒരു വട്ടം കൂടി തെളിയിച്ചിരിക്കുകയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുകയാണ് ബിജെപി. വോട്ടു നേടാന്‍ കഴിവുള്ള ഏറ്റവും വലിയ ദേശീയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വഴങ്ങാന്‍ കോണ്‍ഗ്രസിനെ ഈ പരാജയം പ്രേരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണ്ടതുണ്ടോ എന്ന ആലോചനയും ബിജെപിയില്‍ ഇനി ശക്തമാകും.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസിന് ഏറ്റവും വലിയ സീറ്റുകള്‍ നല്കിയ സംസ്ഥാനം ഇപ്പോള്‍ ബിജെപിയുടെ കൈകളിലായി. ഇവിടെ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും തന്ത്രമാണ് കര്‍ണാടകത്തില്‍ ബിജെപി നേട്ടം കൊയ്തത്. നരേന്ദ്രമോദിയെ ബ്രഹ്മാസ്ത്രം എന്നാണ് ബിജെപി വക്താക്കള്‍ വിശേഷിപ്പിച്ചത്. മോദിയുടെ റാലികള്‍ ബിജെപിയെ അവസാനലാപ്പില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ സഹായിച്ചു. നരേന്ദ്രമോദിയേയും ബിജെപിയേയും കര്‍ണാടകയിലെ ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
തെക്കേ ഇന്ത്യയിലും മോദി തന്റെ സ്വാധീനം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയൊരു ആത്മവിശ്വാസമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ലോക്‌സഭയ്ക്കു മുമ്പ് നടക്കേണ്ട നാലു സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭരണകൂടത്തിന് എതിരെയുള്ള വികാരം മോദി പ്രഭാവം ഉപയോഗിച്ചുള്ള തന്ത്രത്തിന് ബിജെപി രൂപം നല്കും. ഇനി ഈ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തുക എന്ന അഭിപ്രായവും ബിജെപിക്കുള്ളില്‍ ശക്തമായേക്കും. അതുണ്ടാവും എന്ന സൂചന ഇതുവരെ ബിജെപി നല്കിയിട്ടില്ല.
. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രിയാവും. മോദി കഴിഞ്ഞാല്‍ അമിത് ഷാ എന്ന് ഇനി ബിജെപിയില്‍ നിസംശയം പറയാം. മുന്‍ അദ്ധ്യക്ഷന്‍മാരെ ഉള്‍പ്പടെ പിന്നിലാക്കി ബിജെപിയുടെ മുഖ്യസംഘടാകനായി ഈ ജയത്തോടെ അമിത് ഷാ മാറുകയാണ്.
ഗോരഖ്പൂരില്‍ എറ്റ പരാജയം ഉണ്ടാക്കിയ നിരാശ മാറ്റാന്‍ ബിജെപിക്ക് ഈ വിജയത്തോടെ കഴിഞ്ഞു. എന്നാല്‍ ഏതിര്‍ക്കുന്ന കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ ബിജെപിയെക്കാള്‍ കൂടുതല്‍ വോട്ട് നേടാനുള്ള സാധ്യത കര്‍ണ്ണാടകയിലെ കണക്കുകളും നല്കുന്നുണ്ട്.
Post Your Comments