Gulf

ചികിത്സാപിഴവ്: കുവൈറ്റിൽ ഡോക്ടർമാർക്ക് ആറുമാസം തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: സബാഹ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിക്കാനിടയായ സംഭവത്തിൽ ഈജിപ്ഷ്യൻ ഡോക്ടർമാരെ കോടതി ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.
5000 ദിനാർ പിഴയും കോടതി വിധിച്ചു. പ്രമേഹത്തിനുള്ള മരുന്ന് മാറിക്കഴിച്ച് വയറുവേദന അനുഭവപ്പെട്ട വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ശരിയായ രീതിയിൽ ഡോക്ടർ നോക്കിയിരുന്നില്ല.

ALSO READ: വഴിയോര കച്ചവടക്കാർക്കെതിരെ നിയമ നടപടിയുമായി കുവൈറ്റ്

രോഗിക്ക് പ്രശ്നമൊന്നുമില്ലെന്നും ഒരു വിഐപിയെ പരിശോധിക്കാനുണ്ടെന്നും പറഞ്ഞ് ഡോക്ടർമാർ പോവുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷമാണ് ഡോക്ടർമാർ രോഗിയെ നോക്കിയത്. അപ്പോഴേക്കും രോഗിയുടെ നില വഷളായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും
നാലുമണിക്കൂറിനുശേഷം രോഗി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button