കുവൈറ്റ് സിറ്റി: വഴിയോര കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി കുവൈറ്റ് മുനിസിപ്പാലിറ്റി. വഴിയോര കച്ചവടക്കാരെ പിടികൂടാൻ റമസാനിൽ പരിശോധന വ്യാപകമാക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ ശുചിത്വ-റോഡ് വിഭാഗം ഡയറക്ടർ മിഷാൽ അൽ അസ്മി അറിയിച്ചു. നിയമം ലംഘിച്ച് വ്യാപാരം നടത്തുന്നവരിൽ നിന്ന് 50 ദിനാറിൽ കുറയാത്ത പിഴ ഈടാക്കും.
also read:കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു
വിദേശികൾ പിടിയിലായാൽ സ്പോൺസർക്കെതിരെ നടപടിയുണ്ടാകും. നിശ്ചിത പിഴ ഈടാക്കി വിദേശികളെ നാടുകടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്നവരെ പ്രോസിക്യൂഷന് കൈമാറും.
Post Your Comments