ബംഗളൂരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ തുടരുകയാണ്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിനേരിട്ടിരിക്കുകയാണ്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.
കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ യെദ്യൂരപ്പയാണ് ശിക്കാരിപ്പുരയില്‍ മുന്നേറ്റം നടത്തുന്നത്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്.
Post Your Comments