Latest NewsIndia

ആദ്യ ജയം ബിജെപിയ്ക്ക്; മൂഡബിദ്രിയില്‍ ഉമാനാഥ വിജയിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ ജയം ബിജെപിയ്ക്ക്. മൂഡബിദ്രിയില്‍ ഉമാനാഥ വിജയിച്ചു. കൂടാതെ ബിജെപിയുടെ ലീഡ് നൂറ് സീറ്റ് കടന്നു. സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി ബിജെപി രംഗത്തെത്തി. കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ം നടന്നുകൊണ്ടിരിക്കുന്നു. ഇരുപതിലധികം സീറ്റുകള്‍ക്ക് മുന്നിട്ട് ബിജെപി ലീഡ് നില ഉയര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥികളായ റെഡ്ഡി സഹോദരന്‍മാരും മുന്നിട്ടു നില്‍ക്കുകയാണ്.

വോട്ടെണ്ണല്‍ തല്‍സമയം അറിയാന്‍: LIVE BLOG: കര്‍ണാടക തെരഞ്ഞെടുപ്പ് 2018 (വോട്ടെണ്ണല്‍)

തീരദേശ കര്‍ണാടകയിലും ലിംഗായത്ത് മേഖലകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ത്തമ്മില്‍ മത്സരിക്കൂന്നൊരു കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം ബിജെപിയേയും കോണ്‍ഗ്രസിനേയും തമ്മില്‍ നോക്കുമ്പോള്‍ ജെഡിഎസ് വളരെ പിന്നിലാണ്. വോട്ടെണ്ണല്‍ തുടരുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലെ 222 എണ്ണത്തിലേക്കാണു മത്സരം നടന്നത്.

ഇരുവര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നാല്‍ എച്ച്.ഡി. ദേവഗൗഡെയുടെ ജെ.ഡി(എസ്) സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.
തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ എന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. ബിജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗറിലെയും തെരഞ്ഞെടുപ്പ് മാറ്റി. ശേഷിച്ച 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button