Gulf

വിസാ തട്ടിപ്പിനിരയായി അനാശാസ്യ കേന്ദ്രത്തിലേക്ക്: യുവതിക്ക് തുണയായി മലയാളി വനിതകൾ

ഷാർജ: ഏജന്റിന്റെ ചതിയിൽ അകപ്പെട്ട് ഷാർജയിൽ ദുരിതത്തിലായ ശ്രീലങ്കൻ യുവതിക്ക് തുണയായി മലയാളി വനിതകൾ. മൂന്ന് വർഷം മുൻപാണ് സൂര്യയെ ഏജന്റ് ഗൾഫിൽ എത്തിച്ചത്. സ്കൂളിൽ ആയയുടെ ജോലി വാഗ്ദാനം ചെയ്ത് ഗൾഫിൽ എത്തിച്ചതെങ്കിലും, യുവതിയെ വിവിധ വീടുകളിൽ ജോലിക്ക് അയക്കുമായിരുന്നു. തുച്ഛമായ ശമ്പളമായിരുന്നു ഏജന്റ് നൽകിയിരുന്നത്. ഏജന്റിൽ നിന്ന് യുവതിക്ക് പീഡന ശ്രമവും നേരിടേണ്ടി വന്നു. ഒരു ദിവസം ഏജന്റ് പുറത്തുപോയ തക്കം നോക്കി താമസ സ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.

പാസ്പോർട്ടും മറ്റു യാത്രാ രേഖകളും നഷ്ടമായി. ഒരു പകൽ മുഴുവൻ വിശന്ന് വലഞ്ഞ് നഗരത്തിൽ അല​​ഞ്ഞു നടന്ന സൂര്യയെ നാട്ടിലേയ്ക്കയക്കാമെന്ന് പറഞ്ഞ് ഒരു യുവതി കൂട്ടിക്കൊണ്ടുപോയെങ്കിലും അനാശാസ്യ കേന്ദ്രത്തിലേയ്ക്കാണ് എത്തിക്കുന്നത് എന്ന് മനസിലാക്കി അവരുടെ അടുത്ത് നിന്ന് യുവതി രക്ഷപ്പെട്ടു. ശേഷം മുൻപ് ജോലി ചെയ്‌തിരുന്ന വീട്ടിൽ സഹായം തേടി. പിന്നീട് ഷാർജയിലെ ബെഡ് സ്പേസിൽ കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ട് മാസം മുൻപ് നാട്ടിൽ അമ്മയ്ക്ക് രോഗം മൂർഛിച്ചതോടെ തിരിച്ചുപോകാൻ സൂര്യ തീരുമാനിച്ചു.

also read:ഷാർജയിൽ അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ

സൂര്യ ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥൻ മലയാളിയായ അജീഷ് സ്നേഹതീരം പ്രോഗ്രാം കൺവീനർ ദിനൽകുമാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറി. തുടർന്ന് സ്നേഹതീരം വനിതാ പ്രവർത്തകരായ മിനി ജോയി ദാസ്, ജിസ്മി റീസൻ, മിനി അജിത്, ലക്ഷ്മി സജീവ് പിള്ള എന്നിവർ സൂര്യയ്ക്ക് സ്നേഹസാന്ത്വനം നല്‍കുകയും വിസയോ പാസ്പോർട്ടോ ഇല്ലാത്ത സൂര്യക്ക് ശ്രീലങ്കൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് പോകാനുള്ള നടപടികളും പൂർത്തിയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button