Latest NewsKerala

കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമൊവശ്യപ്പെട്ട് രമേശ് ചെന്നിത്തല സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തലശേരി ഫസല്‍ വധക്കേസില്‍ സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമൊവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഫസല്‍ വധത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഈ കേസ് ആദ്യം അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറും, ഇപ്പോള്‍ ഡി.വൈ.എസ് പിയുമായ രാധാകൃഷ്ണനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം സിപിഎമ്മിലെക്ക് എത്തിയപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതായി കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഫസലിന്റെ കൊലപാതകം സിപിഎമ്മിന് ഈ ചെറുപ്പക്കാരനോടുള്ള രാഷ്ട്രീയ പ്രതികാരം മൂലമായാരുന്നുവെന്നും മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേരുകയും അവിടെയുള്ള ചെറുപ്പക്കാരെ എന്‍.ഡി എഫില്‍ ചേര്‍ക്കുകയും ചെയ്തതിന്റെ പ്രതികാരമായിട്ടാണ് സി പി എം നേതൃത്വം ഈ കൊല നടത്തിയതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയും സ്ഥലം എംഎ‍ല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ സമ്മര്‍ദ്ദം മൂലമാണ് രാധാകൃഷ്ണനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് രമേശ് ചെിത്തല കത്തില്‍ പറയുന്നു. കൊലപാതകികള്‍ സിപിഎമ്മില്‍ പെട്ടവരാണെന്ന് കണ്ടെത്തുകയും അവരില്‍ ചിലര്‍ ഇതിനിടയില്‍ അറസ്റ്റിലാവുകയും ചെയ്തു.

ഇതോടെയാണ് അന്നത്തെ ആഭ്യന്തര മന്ത്രിയും അവിടുത്തെ എംഎ‍ല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ ഉണ്ടായത്. തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിതെറ്റുകയാണെന്നും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുകയില്ലും ഉറപ്പായപ്പോഴാണ് ഫസലിന്റെ കുടംബാംഗങ്ങള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കേസന്വേഷണം അവസാനിപ്പിക്കാന്‍ തന്നോട് ആവിശ്യപ്പെട്ട കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തടയാനും കേസ് അട്ടിമറിക്കാനുമാണ് അന്നത്തെ അഭ്യന്തര മന്ത്രി ഇടപെട്ടതെന്നും കാര്യം ഇതോടെ സുവ്യക്തമാവുകയാണെും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

കത്ത് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button