പാട്ന: ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹം അലങ്കോലമാക്കി അനുയായികള്‍. ലാലുവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് എത്തിയ വന്‍ ജനക്കൂട്ടമാണ് ഭക്ഷണവും പാത്രങ്ങളും എടുത്തു കൊണ്ടു പോകാനുള്ള ശ്രമം നടത്തിയത്
കഴിഞ്ഞ ദിവസമായിരുന്നു തേജ് പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. ആയിരക്കണക്കിന് ആളുകളെ ക്ഷണിച്ചു കൊണ്ടാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതും.
കല്ല്യാണത്തിന് വരനും വധുവും മാല ചാര്‍ത്തിയ ഉടനെ തന്നെ ആര്‍ജെഡി അനുയായികള്‍, അവര്‍ക്കു മുന്നിലെ വേലി തകര്‍ത്തതിനു ശേഷം ഭക്ഷണ സാധനങ്ങള്‍ എടുത്തു കൊണ്ടു പോകാന്‍ തുടങ്ങുകയായിരുന്നു. അനിയന്ത്രിതമായി തള്ളിക്കയറിയ ആളുകള്‍ വിഐപികളും മാധ്യമപ്രവര്‍ത്തകരെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന പന്തല്‍ ഉള്‍പ്പെടെ നശിപ്പിച്ചു.
തുടർന്ന് ഭക്ഷണം കഴിക്കുന്ന സ്ഥലത്തെത്തി അവിടെയും നാശനഷ്ടങ്ങൾ വരുത്തി.മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഉള്ളവര്‍ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആളുകളുടെ തള്ളിക്കയറ്റത്തില്‍ ക്യാമറക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പലര്‍ക്കും ആളുകളുടെ കയ്യില്‍ നിന്നും മര്‍ദനമേറ്റിട്ടുണ്ട്.
7000 പേര്‍ക്ക് ഭക്ഷണം തയാറാക്കിയിരുന്നതായാണ് വിവാഹത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞത്. എന്നാല്‍ വിവാഹത്തിനെത്തിയ വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ കൃത്യമായ നിര്‍ദേശം ഇല്ലാതെ വന്നതോടെയാണ് സംഭവം അലങ്കോലമായത്.
Post Your Comments