CinemaNews

“ആര്യയല്ല ജീവിത പങ്കാളിയെങ്കില്‍ ഒറ്റയ്ക്ക് ജീവിയ്ക്കും”: വെളിപ്പെടുത്തലുമായി അബര്‍നദി

തെന്നിന്ത്യന്‍ താരം ആര്യയുടെ ജീവിത സഖിയെ കണ്ടെത്താന്‍ നടത്തിയ എങ്കെ വീട്ടു മാപ്പിളൈ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ഥി അബര്‍നദിയില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മത്സരത്തില്‍ പ്രേക്ഷകരടക്കം ഏവരും വിജയ സാധ്യത കല്‍പിച്ചത് അബര്‍നദിയ്ക്കായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വരെ തരംഗമായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി അബര്‍നദി ഷോയില്‍ നിന്നും പുറത്താക്കുന്നത്. ഷോ പൂര്‍ത്തിയായി ഏറെ നാള്‍ കഴിഞ്ഞാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അബര്‍നദി എത്തുന്നത്.

ആര്യയെ മറക്കാനാകില്ലെന്നും വിവാഹം കഴിയ്ക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രം ആയിരിക്കുമെന്നും പ്രതിജ്ഞ എടുത്തിരിക്കുകയാണ് അബര്‍നദി. ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് അബര്‍നദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിയ്ക്കില്ലെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്കു ജീവിയ്ക്കുമെന്നും അബര്‍നദി വെളിപ്പെടുത്തി. ഷോയില്‍ പങ്കെടുക്കുന്ന കാര്യം സഹോദരിയോട് മാത്രമാണ് പറഞ്ഞത്. ഷോയില്‍ വന്നപ്പോള്‍ ആര്യയോട് ചെറിയ ഇഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഞാന്‍ ആര്യയെ പ്രണയിക്കുകയായിരുന്നു. എന്നെ വേണ്ടന്നു വച്ചതിന്‌റെ കാരണം ഇപ്പോഴും എനിക്കറിയില്ല. ‘ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും മറ്റും തെറ്റാണെന്ന് തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. കടുത്ത പ്രണയമാണെനിക്ക് ‘. ഷോയുമായി ബന്ധപ്പെട്ട് അബര്‍നദിയുടെ വീട്ടില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങ് ഏറെ വികാര നിര്‍ഭരമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button