ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു. ജനഹിതത്തിനെതിരായ ഭരണമാണ് നടക്കുന്നത്. കേന്ദ്രഭരണ നേട്ടങ്ങള്‍ കേരളത്തിലെ പൗരന്മാര്‍ക്ക് വ്യക്തിപരമായി എത്തുന്ന വാര്‍ത്തകള്‍ അവര്‍ക്ക് ഉത്തേജകമാകും. സത്യത്തെ മുഴുവന്‍ മറച്ചുവെച്ച് വളച്ചൊടിച്ച് അനിഷ്ടങ്ങള്‍ ജനിപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. കേന്ദ്രഭരണത്തിന്റെ നന്മ എന്തണെന്ന് ഭാരതത്തിന് മുഴുവനറിയാം അത് കേരളത്തിന് അറിയണമെങ്കില്‍ കേരളത്തില്‍ മാറ്റമുണ്ടാകണം. മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മാറണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കുടുംബയോഗങ്ങളും സ്ഥാനാര്‍ത്ഥിപര്യടനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ചെങ്ങന്നൂര്‍ ഇനി കേരളത്തിനുവേണ്ടി സംസാരിക്കണം. ജനഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗത്തിനുള്ള ശിക്ഷയാവണം തെരഞ്ഞെടുപ്പ് ഫലം. ഇത് ഇവിടുത്തെ ഭരണവര്‍ഗത്തെ നന്നാക്കാനല്ല, മറിച്ച് ജനങ്ങള്‍ക്കുമേല്‍ കിരാതാവസ്ഥ വന്നുപതിക്കാതിരിക്കാനാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശപ്പെട്ട കാഴ്ചകളും അശുഭകരമായ വേദനകളും നിറഞ്ഞതാണ്. വാരാപ്പുഴയിലെ ശ്രീജിത്തില്‍ ഇത് അവസാനിക്കുന്നില്ല”.- സുരേഷ് ഗോപി ചടങ്ങിനിടെ വിശദീകരിച്ചു.
Post Your Comments