Sports

രാജസ്ഥാന്‍ റോയല്‍സിന്റെ ആ തീരുമാനത്തിന് ജനഹൃദയങ്ങളില്‍ നിന്നും നിറ കൈയ്യടി

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈസൂപ്പര്‍ കിംഗ്‌സിനെതിരെ കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം ഏവരുടെയും കൈയ്യടി വാങ്ങി. പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് രാജസ്ഥാന്‍ മത്സരത്തിനിറങ്ങിയത്. അര്‍ബുദ രോഗികളെ സഹായിക്കാനായുള്ള ‘കാന്‍സര്‍ ഔട്ട്’ കാംപയിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിലൂടെ കാംപയിന്‍ രാജസ്ഥാന്‍ റോയല്‍സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് ടീം കാംപെയിന്‍ നടത്തുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ പങ്കെടുത്ത ചടങ്ങ് സ്റ്റേഡിയത്തില്‍ നടന്നു. ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി എംഎസ് ധോണിക്ക് മൊമന്റോ സമ്മാനിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അതിഥികള്‍ പിങ്ക് വസ്ത്രം ധരിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്.

അര്‍ബുദത്തെ തുടച്ചു നീക്കാനുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താരങ്ങളുടെ വീഡിയോകളും രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button