ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരുന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.
also read:പ്രണയ സാഫല്യം : ഭാവന വിവാഹിതയായി
എന്നാല്‍ ഭാവന ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തെത്തിയതോടെ വന്‍ പ്രതിഷേധമാണ് മലയാളി നടി ഭാവനയ്ക്ക് നേരെ ഉണ്ടായത്. മലയാളി നടി ഭാവനയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന ധാരണയിലായിരുന്നു പ്രതിഷേധം. ഭാവനയുടെ ഫേസ്ബുക്കില്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ താരമാണ്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നുമാണ് ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
Post Your Comments