MollywoodLatest NewsKeralaCinemaNewsEntertainment

‘എന്നെ വേദനിപ്പിച്ചാണ് നിങ്ങൾ സന്തോഷം കണ്ടെത്തുന്നതെങ്കിൽ തടസം നിൽക്കുന്നില്ല’: ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായയിരുന്നു. ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനായി ദുബായിലെത്തിയ ഭാവനയുടെ വസ്ത്രമായിരുന്നു പാപ്പരാസികൾ ഇത്തവണ വിവാദമാക്കിയത്. സ്കിൻ കളർ ടോണിലുള്ള വസ്ത്രമായിരുന്നു ഭാവന ധരിച്ചിരുന്നത്. എന്നാൽ, ഇതിനെ ‘നഗ്നത’ എന്ന രൂപത്തിലായിരുന്നു പലരും പ്രചരിപ്പിച്ചത്. ഗ്ളാമർ വസ്ത്രം ധരിച്ചുവെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർക്കെതിരെ ഭാവന രംഗത്ത്.

‘എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല’, ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തന്നെ കുറിച്ച് വന്ന ഒരു എഴുത്തിന്റെ ഫോട്ടോ പങ്കുവെച്ചാണ് താരം രംഗത്ത് എത്തിയത്. ഇതിനൊപ്പം നടിയുടെ ഒരു ഫോട്ടോയും ഉണ്ട്. ഇതില്‍ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ താരത്തെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്. താരത്തെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്.

 

View this post on Instagram

 

A post shared by Mrs.June6 ??‍♀️ (@bhavzmenon)

shortlink

Related Articles

Post Your Comments

Related Articles


Back to top button