തിരുവനന്തപുരം: കേരളത്തിലിരുന്ന് ബിജെപി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ബിജെപി സ്ഥാനാര്‍ത്ഥി അശ്വത്ത് നാരായണനുവേണ്ടി പ്രചാരണം നടത്തുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പങ്ങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ വിമർശനം. സഹോദരിയുടെ കൊലയാളികളെ സിദ്ധരാമയ്യ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നും വധഭീഷണിയുണ്ടായിട്ടും സഹോദരിക്കു സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കുന്നു.
ബിജെപി അധികാരത്തില്‍ വന്നാലെ പ്രതികളെ പിടികൂടാനാവൂ എന്നും ഇന്ദ്രജിത്ത് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട കൽബുർഗിയുടെ കൊലയാളികളെയും ഇതുവരെ പിടികൂടിയിട്ടില്ല. കേരളത്തിലിരുന്ന് ബി. ജെ. പി വിരുദ്ധപ്രചാരണം നടത്തുന്നവർ കോൺഗ്രസ്സിന്റെ ഈ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
Post Your Comments