കണ്ണൂർ: ഫസൽ വധക്കേസ് അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്നു മുൻ ഡി വൈ എസ് പി യുടെ വെളിപ്പെടുത്തൽ. അന്വേഷണത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ഇടപെട്ടെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അന്വേഷണം സിപിഎമ്മിലേക്ക് നീങ്ങിയപ്പോൾ അന്വേഷണം അവസാനിപ്പിക്കാൻ കോടിയേരി ആവശ്യപ്പെട്ടതായാണ് മുൻ ഡി വൈ എസ് പി ആയിരുന്ന രാധാകൃഷ്ണൻ ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്.
അന്വേഷണം യഥാർത്ഥ ദിശയിലേക്ക് കൊണ്ടുപോയപ്പോൾ തന്നെ കള്ളക്കേസ് ഉണ്ടാക്കി സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി രാധാകൃഷ്ണൻ ആരോപിക്കുന്നു. കൂടാതെ ഇയാള്‍ക്ക് നേരെ വധശ്രമം ഉണ്ടായതായും ആരോപണം ഉണ്ട്. സംഭവത്തിൽ ആദ്യം ആർ എസ് എസിനെ പ്രതിയാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോയെങ്കിലും പിന്നീട് സിപിഎം നേതാക്കളായ കാരായി സഹോദരന്മാർക്ക് ഈ കൊലപാതകത്തിൽ പങ്കുള്ളതായി തെളിയുകയായിരുന്നു. കേസ് സി ബി ഐക്ക് യു ഡി എഫ് സർക്കാർ വിടുകയായിരുന്നു.
Post Your Comments