![](/wp-content/uploads/2018/05/congress-mla.jpg)
ബംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ 14 പേര് അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍. മുനിരത്നയാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തകാര്യം ബുധനാഴ്ച രാത്രി ചീഫ് ഇലക്ടറില്‍ ഓഫീസര്‍ സഞ്ജീവ് കുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്. ബംഗളൂരുവില്‍ രാജ രാജേശ്വരി മണ്ഡലത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍നിന്നു പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് കണ്ടെത്തിയത്. ഡപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ചന്ദ്ര ഭൂഷണ് കുമാര്‍ ആണ് അന്വേഷണം നടത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചന്ദ്ര ഭൂഷണ് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വോട്ടര്‍പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാഫോറവും ഇതോ ടൊപ്പം പിടിച്ചെടുത്തു. ഇതും വ്യാജമാണെന്ന് സംശയമുണ്ട്.
Post Your Comments