
വാഷിംഗ്ടൺ: യുവതിയെ വെടിവെച്ചു കൊലപ്പെടുത്തുന്നത് ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിനെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു. വീട് അതിക്രമിച്ച് കയറിയ മിഷിഗൻ യുവാവ് യുവതിയെ വെടിവെക്കുകയായിരുന്നു. 26കാരിയായ ബ്രിട്ടണിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 20കാരനായ പ്രതി തന്നെയാണ് ഫേസ്ബുക്ക് ലൈവ് കൊടുത്തത്.
ALSO READ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു
2016 നവംബറിലായിരുന്നു സംഭവം. പ്രതിക്കെതിരെ വീട് അതിക്രമിച്ച് കയറൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജീവപര്യന്തം വിധിച്ച കോടതി പ്രതിക്ക് പരോൾ അനുവദിക്കരുതെന്നും നിർദ്ദേശം നൽകി.
Post Your Comments