Latest NewsNewsGulf

യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

യുഎഇ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. 30കാരിയായ യുവതിയെ പൂഡനത്തിന് ഇരയാക്കിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് വിവരം. അല്‍ എയിന്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്.

രാത്രിയില്‍ നഗരത്തില്‍ കണ്ട യുവതിയെ അവര്‍ കാറിലേക്ക് പിടിച്ചുകയറ്റി മരഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അല്‍ എയിന്‍ സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ കാറിലെത്തിയ സംഘം യുവതിയെ തടയുകയായിരുന്നു.

ഇതില്‍ ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ബലമായി പിടിച്ച് കയറ്റുകയായിരുന്നെന്ന് പ്രോസിക്യൂഷനോട് യുവതി പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് താന്‍ യുവാക്കളോട് കെഞ്ചി. പണം നല്‍കാമെന്നും പറഞ്ഞു എന്നാല്‍ അവര്‍ കേട്ടില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ മരുഭൂമി പ്രദേശത്ത് എത്തിച്ച് പൂഡിപ്പിക്കുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം യുവതിയെ പിടിച്ചുകയറ്റിയ ഇടത്തു തന്നെ എത്തി യുവാക്കള്‍ ഇറക്കി വിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനെ കാര്യം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

shortlink

Post Your Comments


Back to top button