Latest NewsNewsInternationalGulf

കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: സൗദിക്ക് പുറകെ കുവൈറ്റിലും സ്വദേശിവൽക്കണം ശക്തമാകുന്നു. സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രവാസി ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നു. 3108 ഓളം വരുന്ന വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് സിവില്‍ സര്‍വ്വീസ് കമീഷന്‍ ആലോച്ചിക്കുന്നത്.

ALSO READ:കുവൈറ്റ് പൊതുമാപ്പ്; ആനുകൂല്യങ്ങള്‍ ഇത് വരെ പ്രയോജനപ്പെടുത്തിയത് നാൽപത്തിനായിരത്തിലേറെ

പ്രവാസികളെ ഒഴിവാക്കുന്നതോടെ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇത് വഴി രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് കുറക്കാനുമാണ് കമീഷന്റെ തീരുമാനം. പിരിച്ചുവിടാന്‍ ആലോചിക്കുന്ന വിദേശികളുടെ എണ്ണമടക്കം 7000 ലധികം ഒഴിവുകളാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ വർഷം ഉണ്ടാകുക. ഇപ്പോഴെത്തെ കണക്കനുസരിച്ചു 4000 ലധികം സ്വദേശികള്‍ സര്‍ക്കാര്‍ ജോലിക്ക്അപേക്ഷ നല്‍കി കാത്തിരിക്കുന്നുമുണ്ട്. എന്നാല്‍ വിദേശകാര്യ വകുപ്പ് സ്വദേശി വല്‍ക്കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button