കാശുകൊടുത്താൽ കടത്തിവിടുന്ന മലമ്പാത അഥവാ നാനേഘട്ട് !

ഇന്ന് ടോള്‍ ബൂത്തുകള്‍ പലയിടങ്ങളിലും സജീവമാണ്. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ രാജ്യത്തെ ചിലയിടങ്ങളിൽ ടോള്‍ ബൂത്തുകള്‍ ഉണ്ടായിരുന്നെന്ന് ആരെങ്കിലും വിശ്വസിക്കുണ്ടോ? എന്നാൽ അത് സത്യമാണ്. ആവശ്യത്തിനു പണം കൊടുത്താല്‍ മാത്രം തുറക്കുന്ന കവാടങ്ങളും കൊടുത്ത പണത്തിന് ഒത്ത മൂല്യം ഉറപ്പുവരുത്തുന്ന പാതകളും സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു.

ഈ സ്ഥലം എവിടെയാണ് എന്നാകും  അടുത്ത ചോദ്യം …പശ്ചിമഘട്ടത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ പങ്കിടുന്ന മഹാരാഷ്ട്രയിലാണ് പുരാതന ഭാരതത്തിലെ ടോള്‍ബൂത്ത് സ്ഥിതി ചെയ്യുന്നത്. അന്നും ഇന്നും ഭാരതത്തിന്റെ വ്യവസായ ചരിത്രത്തില്‍ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്ന മഹാരാഷ്ട്രയിലെ നാനേഘട്ടിന്റെ വിശേഷങ്ങള്‍.

എവിടെയാണ് നാനേഘട്ട്

ഇന്ത്യയിലെ വ്യവസായ സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മല നിരകളില്‍ കൊങ്കണ്‍ കടല്‍ത്തീരത്തിനും പുരാതന വ്യാവസായിക പട്ടണമായ ജുന്നാറിനും ഇടയിലായി ഡെക്കാന്‍ പ്ലേറ്റിലാണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്നും 120 കിലോമീറ്ററും മുംബൈയില്‍ നിന്നും 165 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പുരാതന ഇന്ത്യയിലെ ടോള്‍ബൂത്ത് നാനേ എന്നാല്‍ നാണയം എന്നും ഘട്ട് എന്നാല്‍ മലയിടുക്ക് അഥവാ മലമ്പാത എന്നുമാണല്ലോ അര്‍ഥം. അതായത് പണം കൊടുക്കുന്നവര്‍ക്കു മാത്രമേ ഇതിലൂടെ കടന്നു പോകാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. ട്രേഡ് റൂട്ട് ആയിരുന്നതിനാല്‍ കൂടുതലും കച്ചവടക്കാരും വ്യവസായികളും ആയിരുന്നു ഈ പാതയെ ആശ്രയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ അക്കാലത്തെ പ്രധാന വ്യവസായ നഗരങ്ങളായിരുന്ന കല്യാണിനെയും ജുനാറിനെയുമായിരുന്നു ഈ പാത ബന്ധിപ്പിച്ചിരുന്നത്.

ക്രിസ്തുവിനും മുന്നേ തുടങ്ങുന്ന ചരിത്രം

നാനേഘട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് ക്രിസ്തുവിനും മുന്നേ തുടങ്ങുന്നതാണ് എന്നു കാണാന്‍ സാധിക്കും. 200 ബിസിഇ-190 ബിസിഇ കാലത്ത് സതവാഹനന്‍ ഭരിച്ചുകൊണ്ടിരുന്ന സമയത്താണ് ഇതൊരു വ്യവസായ പാതയായി മാറുന്നത്. കൊങ്കണ്‍ കടല്‍ത്തീരത്തുണ്ടായിരുന്ന ആളുകളെ ഡെക്കാന്‍ പ്ലേറ്റുവളി ജുന്നാറുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശതിതലാണ് ഈ പാത നിര്‍മ്മിക്കുന്നത്.

പിന്നീട് ഒരു വലിയ വ്യവസായ പാതയായി ഇവിടം മാറിയതിനെത്തുടര്‍ന്നാണ് ടോള്‍ ബൂത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തുന്നത്.ട്രക്കിങ് നാനേഘട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ ട്രക്കിങ്ങ്. വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതകളിലൂടെ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങിനായി മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഒരുപാട് സാഹസികര്‍ ഇവിടെ എത്താറുണ്ട്.

സതവാഹന രാജ്ഞിയും ഗുഹാരേഖകളും

സതവാഹന രാജ്ഞിയും ഗുഹാരേഖകളും നാനേഘട്ടിലെ ഗുഹയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് സതവാഹന രാജവംശത്തിലെ റാണിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.നയനിക എന്നോ നഗനിക എന്നോ പേരായ അവര്‍ തന്റെ ഭര്‍ത്താവിന്റെ സ്മരണയ്ക്കായാണത്രെ ഈ ഗുഹ നിര്‍മ്മിക്കുന്നത്. ഈ ഗുഹാ ലിഖിതങ്ങളില്‍ അവരുടെയും ഭര്‍ത്താവിന്റെയും കഥകളും അവരുടെ ജീവിതത്തില്‍ സംഭവിച്ച പ്രധാന കാര്യങ്ങളും ഭര്‍ത്താവിന്റെ മരണശേഷം മകന്‍ രാജാവായതും ഒക്കെ ഈ ഗുഹാ ലിഖിതങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും.

ട്രക്കിങ്

നാനേഘട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ ട്രക്കിങ്ങ്. വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതകളിലൂടെ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങിനായി മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഒരുപാട് സാഹസികര്‍ ഇവിടെ എത്താറുണ്ട്.

നാനേഘട്ട് ഗുഹകള്‍

നാനേഘട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് നാനേഘട്ട ഗുഹകള്‍. ചരിത്രകാരന്‍മാര്‍ പറയുന്നതനുസരിച്ച് ബുദ്ധമതവുമായി ബന്ധപ്പെട്ടതായിരുന്നു ഇവിടുത്തെ ഗുഹകള്‍ എന്നാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ ഗുഹകള്‍ എന്നു ആദ്യം തെളിയിച്ചത് 1828 ല്‍ ഇവിടെ ട്രക്കിങ്ങിന്റെ ഭാഗമായി എത്തിയ വില്യം സൈക്‌സ് എന്നു പേരായ ആളാണ്.

 

Share
Leave a Comment
Tags: Maharashtra