CinemaLatest NewsNewsIndiaInternationalGulf

കേരളത്തിലും വിദേശത്തും ഇനി ഒരേ ദിവസം സിനിമാ റിലീസ്

ദുബായ് : കേരളത്തിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ പ്രവാസികൾക്കും പുതുചിത്രം കാണാം. യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ റിലീസ് ദിവസം തന്നെ വിദേശത്തുള്ളവർക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഇതുവരെ നാട്ടിൽ ഹിറ്റായ ചിത്രങ്ങൾ ആഴ്ച്ചകൾക്ക് ശേഷം ഗള്‍ഫിലെ തിയറ്ററുകളിലെത്തുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ അതിൽ നിന്ന് പുതിയൊരു അവസരമാണ് ഐനെറ്റ് സ്ക്രീന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ മൂവീ തീയേറ്റര്‍ ഒരുക്കുന്നത്. യു.എ.ഇ യിലുള്ള സിനിമ ആസ്വാദകര്‍ക്ക് 25 ദിര്‍ഹത്തിന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി എത്രപേര്‍ക്ക് വേണമെങ്കിലും ഒരേസമയം സിനിമ കാണാന്‍ കഴിയും.

കൃഷ്ണം എന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന സമയത്തുതന്നെ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യും. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ ഐ നെറ്റ് സ്ക്രീന്‍ ഡൗണ്‍ലോഡ് ചെയ്യാം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന കൃഷ്ണം, ഡി.ആര്‍.എം ടെക്‌നോളജി ഉപയോഗിച്ച് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമ കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ മൂവീ തീയേറ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button