Latest NewsNewsGulf

ദുബായിൽ നിന്ന് ഐഫോൺ കടത്താൻ ശ്രമിച്ചയാൾ ഡൽഹിയിൽ പിടിയിൽ

ദുബായ്: അനധികൃതമായി 100 ഐ ഫോൺ ടെൻ കടത്താൻ ശ്രമിച്ച 53കാരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ ഇയാളുടെ ബാഗിൽ നിന്ന് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾക്ക് ഏകദേശം 85.61 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘രാഹുല്‍ ഗാന്ധിയുമായി വിവാഹം’; തുറന്ന് പറഞ്ഞ് അദിതി സിംഗ്

വെള്ളിയാഴ്ച ദുബായിൽ നിന്നുള്ള 6ഇ048 വിമാനത്തിലാണ് ഇയാളെത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റുണ്ടായതെന്നാണ് സൂചന. 1962ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 കുറ്റം ചുമത്തിയാണ് ഫോണുകൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button