
ദുബായ് : മുപ്പത്തൊന്നാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2025 ഫെബ്രുവരി 19-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഉദ്ഘാടനം ചെയ്തത്.
ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ വേദി സന്ദർശിച്ചു. ദുബായ് ഹാർബറിൽ വെച്ചാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഫെബ്രുവരി 23 വരെ നീണ്ട് നിൽക്കും.
മുപ്പത്തൊന്നാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ അറുപത് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നുണ്ട്. ദുബായ് വേൾഡ് ട്രേഡ് സെന്ററാണ് ഈ മേള സംഘടിപ്പിക്കുന്നത്.
Post Your Comments