Latest NewsCricketNewsSports

കോഹ്ലിയുടെ വിക്കറ്റ് എടുത്തിട്ടും ആഘോഷമില്ല, ജഡേജയ്ക്ക് പറയാന്‍ കാരണമുണ്ട്

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ ഒരു വിക്കറ്റാണ് ഏവരെയും അതിശയിപ്പിച്ചത്. ആര്‍സിബി നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത് രവീന്ദ്ര ജഡേജയാണ്. കോഹ്ലിയെ ബൗള്‍ഡാക്കിയ ജഡേജ ആ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല. കോഹ്ലിയുടെ കുറ്റിതെറിപ്പിച്ച ശേഷം നിസംഗമായി നോക്കി നില്‍ക്കുകയായിരുന്നു ചെന്നൈ താരം

ഇതിന് കാരണം ഇപ്പോള്‍ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ ഓവറിലെ ആദ്യ പന്തായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് വിക്കറ്റ് വീണത്. അതുകൊണ്ട് താന്‍ ആഘോഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറയുന്നു.വിരാടിന്റെ വിക്കറ്റ് നേട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും ആ മൊമന്റം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം ജഡേജയുടെ ആ നില്‍പ്പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ട്രോളുകള്‍ക്കാണ് വഴിയൊരുക്കിയത്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമല്ലാത്ത ജഡേജ വിക്കറ്റ് ആഘോഷിച്ചാല്‍ വിക്കറ്റ് ആഘോഷിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഖാതം ഓര്‍ത്തിരിക്കാം എന്നാണ് ട്രോളുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button