Latest NewsNewsIndia

സ്‌ത്രീകള്‍ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന മന്ത്രമാണ് ബിജെപിയുടേത്; പ്രധാനമന്ത്രി

ബംഗളുരു: “സ്‌ത്രീകള്‍ ആദ്യം” എന്നതാണ് ബിജെപി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനപ്രവര്‍ത്തനത്തിലൂടെ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. അദ്ദേഹം കര്‍ണാടകയിലെ ബി.ജെ.പി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ മോദി ആപ്പ്‌ വഴി അഭിസംബോധന ചെയ്യുകയായിരുന്നു. 12നു നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കണമെന്നും പ്രധാനമന്തി അഭ്യര്‍ഥിച്ചു.

ALSO READ:15 മിനിറ്റ് വെല്ലുവിളി: രാഹുല്‍ ഗാന്ധിയുടെ വായടപ്പിച്ച് നരേന്ദ്ര മോദി-വീഡിയോ കാണാം

ബിജെപി സർക്കാരിന്റെ ഓരോ പദ്ധതികളിലും സ്‌ത്രീശക്‌തി വളരെ പ്രധാനപ്പെട്ടതാണ്. തന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല സ്‌ത്രീകളാണു വഹിക്കുന്നത്‌. രണ്ടു വനിതാ നേതാക്കള്‍ക്കും കര്‍ണാടകയുമായും അടുത്ത ബന്ധമുണ്ട്‌. നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമാണ്‌ സുഷമാ സ്വരാജ്‌ 1999-ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാ ഗാന്ധിക്കെതിരേ ലോക്‌സഭയിലേക്കു മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button