Latest NewsNewsInternational

ഉപയോക്​താക്കള്‍ക്ക്​ മുന്നറിയിപ്പുമായി ട്വിറ്റർ

സാന്‍ഫ്രാന്‍സിസ്​കോ: 330 മില്യണ്‍ ഉപയോക്​താക്കളോട്​ പാസ്​വേര്‍ഡ്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട് ട്വിറ്റർ. അടുത്തിടെ ട്വിറ്റർ നടത്തിയ അന്വേഷണത്തിൽ ഉപഭോക്താക്കളുടെ പാസ്​വേര്‍ഡുകള്‍ക്ക്​ സുരക്ഷയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി ലോത്തെങ്ങുമുള്ള ഉപയോക്​താക്കളോട് പാസ്​വേര്‍ഡ് മാറ്റാൻ ആവശ്യപ്പെട്ടത്.

ALSO READ:വീണ്ടും ഒരു പുതിയ മാറ്റവുമായി ട്വിറ്റർ

ആഴ്ചകൾക്ക് മുൻപാണ് ഉപയോക്​താക്കളുടെ പാസ്​വേര്‍ഡ് ചോർന്നതായി ട്വിറ്റർ കണ്ടെത്തിയത്. എന്നാൽ എത്ര പാസ്​വേര്‍ഡുകളെയാണ്​ ഇത്​ ബാധിച്ചിരിക്കുന്നത്​ എന്ന് കമ്പനിക്ക് വ്യക്തമല്ല. സുരക്ഷാവീഴ്ച ഉണ്ടായിട്ട്
നിരവധി മാസങ്ങൾ കഴിഞ്ഞെന്നാണ് വിവരം. സംഭവത്തിൽ ട്വിറ്റർ ഉപഭോക്താക്കളോട് ക്ഷമചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button