KeralaLatest NewsNews

പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പാസ്സ്‌വേർഡ് മനസ്സിൽ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യുകയോ ചെയ്യാതിരിക്കുക

2. വീട്ടുപേര് സ്ഥലപ്പേര് സ്വന്തം പേര് സ്വന്തം മൊബൈൽ നമ്പർ തുടങ്ങിയവ നിങ്ങളുടെ പാസ്സ്‌വേർഡിൽ ഉൾപ്പെടുത്താതിരിക്കുക

Read Also: കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്- ബിജെപി അന്തർധാര: ആരോപണവുമായി മുഖ്യമന്ത്രി

3. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്സ്‌വേർഡ് നൽകാതിരിക്കുക

4. പാസ്സ്‌വേർഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലർത്തിയുള്ള പാസ്സ്‌വേർഡുകൾ നിർമ്മിക്കുക

5. അക്കൗണ്ട് 2 Factor Authentication ഉപയോഗിച്ചു സുരക്ഷിതമാക്കുക

6. പാസ്സ്‌വേർഡ് പരമാവധി 3 മാസമോ കൃത്യം ഇടവേളകളിലോ മാറ്റി സുരക്ഷിതമാക്കുക

7. നിങ്ങളുടെ പാസ്സ്‌വേർഡ് നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും അവകാശവുമാണ് ഒരിക്കലും അത് മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക

8. പാസ്സ്‌വേർഡിനു എത്ര നീളം കൂടുന്നോ അത്ര തന്നെ സുരക്ഷിതത്ത്വം കൂടികൊണ്ടിരിക്കും

Read Also: കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്- ബിജെപി അന്തർധാര: ആരോപണവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button