കമ്മ്യൂണിസ്റ് പാർട്ടി ദളിത് വിഭാഗങ്ങളെ കറവപ്പശുക്കളാക്കി പിന്നീട് കറിവേപ്പിലപോലെ വലിച്ചെറിയുമെന്ന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പി എസ് ശ്രീധരൻപിള്ള. ശ്രീനാരായണ ഗുരുദേവന്‍റെ ആത്മീയതയെ കേരളം നിരാകരിച്ചതാണെന്ന് ലേഖനം എഴുതിയ ഇ എം എസിനെ നാട് മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാരായണ ഗുരുദേവനെതിരെ ഇകഴ്ത്തിയ പാർട്ടി ഇപ്പോൾ വോട്ടിനുവേണ്ടി പുകഴ്ത്തുകയാണ്. നാളിതു വരെ പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതന് പോലും അവസരം കൊടുക്കാത്ത പാർട്ടിയാണ് സിപിഎം. എന്നാൽ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കും രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയിലേക്കും ദളിതരെ കൈപിടിച്ചുയർത്തിയ പ്രസ്ഥാനമാണ് ബിജെപി.
Read also:ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്
ചെങ്ങന്നൂരിലെ ബിജെപിയുടെ സ്ഥാനം കണ്ടു ഭയന്ന സിപിഎമ്മും ചില സിപിഎം അനുകൂല മാധ്യമങ്ങളും ബിജെപിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്കും മാധ്യമ മര്യാദയ്ക്കും ചേർന്നതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിന് തൊട്ടടുത്തുള്ള മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ഉന്നത നേതാവിന് അനുകൂലമായി വോട്ട് മറിച്ചു കൊടുത്തതിന്‍റെ പ്രത്യുപകാരം ഈ തെരഞ്ഞെടുപ്പിൽ സിപിഎം ചോദിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ചെങ്ങന്നൂരിൽ കോൺഗ്രസ് ഏറെ ദുർബലമായത്.
ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ആത്മാർത്ഥതയുളള സാധാരണക്കാരായ സിപിഎം അണികൾ ബാലറ്റിലൂടെ പ്രതികരിക്കും. തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോൾ വോട്ടു ചോർച്ചയെപ്പറ്റി സിപിഎമ്മിന് അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments