സി.പി.എമ്മിന് കോണ്‍ഗ്രസ് പിന്തുണ. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മെയ് 28ന് ബംഗാളിലെ മഹേശ്തല്ല മണ്ഡലത്തില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
എം.എല്‍.എ. കസ്തൂരി ദാസിന്റെ (തൃണമൂല്‍ കോണ്‍ഗ്രസ്) മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രഭാത് ചൗധരിയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്ന് വ്യാഴാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നന് പറഞ്ഞു. ബി.ജെ.പി.ക്കും തൃണമൂലിനുമെതിരേ സി.പി.എമ്മിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും മന്നന് പറഞ്ഞു.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യം ചേര്‍ന്നിരുന്നെങ്കിലും സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സഖ്യം ഉപേക്ഷിച്ചു. എന്നാല്‍, കഴിഞ്ഞമാസം നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്.
Post Your Comments