സ്റ്റോക്ഹോം: ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകില്ല. സ്വീഡിഷ് അക്കാഡമി ലൈംഗികാരോപണത്തിൽ അകപ്പെട്ടിരിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റോക്ഹോമിൽ ഇന്നു ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഈ വർഷത്തെ പുരസ്കാരം അടുത്ത വർഷം നൽകുകയെന്നു അക്കാദമി വ്യകത്മാക്കി. അപൂർവമായാണ് സാഹിത്യ അക്കാഡമി പുരസ്കാരം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത്.
അക്കാഡമി അംഗമായ കാതറീന ഫ്രോസ്ടെൻസന്റെ ഭർത്താവും ഫ്രഞ്ച് ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് ആർനോൾട്ടിനെതിരെ 18 സ്ത്രീകൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയതാണ് സ്വീഡിഷ് അക്കാഡമിയിലെ ഈ പ്രതിസന്ധിക്ക് കാരണം. കൂടതെ ആർനോൾട്ടിന്റെ സംസ്കാരിക സ്ഥാപനത്തിനത്തിനു അക്കാഡമി ഫണ്ട് അനുവദിച്ചതിലും അഴിമതി ഉണ്ടെന്നും ആരോപണവുമുണ്ട്.
Also read ; സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് : മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ
Post Your Comments