ലണ്ടൻ: 2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ‘ദി പ്രോമിസ്‘ എന്ന നോവലിനാണ് പുരസ്കാരം. തൊട്ടുകൂടായ്മ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരായ ഒരു കുടുംബത്തിന്റെ ജീവിതം സൂക്ഷ്മമായ നിരീക്ഷണത്തോടെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചതിനാണ് പുരസ്കാരമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read Also:നന്മയുടേയും സ്നേഹത്തിൻ്റേയും വെളിച്ചവുമായി വീണ്ടും ഒരു ദീപാവലി: വ്രതം ഇങ്ങനെ എടുക്കാം
2003ലും 2010ലും ഗാൽഗുത്ത് പുരസ്കാര നിർണയത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഗാൽഗുത്തിന്റെ രചനാശൈലി അസാധാരണമാണെന്ന് പുരസ്കാര നിർണയ സമിതി വിശേഷിപ്പിച്ചു. നേരത്തേ തന്നെ നിരൂപക പ്രശംസ നേടിയ നോവലാണ് ഗാൽഗുത്തിന്റെ പ്രോമിസ്. പുരസ്കാര നിർണയത്തിന്റെ അവസാന പട്ടികയിൽ ഇടം പിടിച്ച ആറ് നോവലുകളിൽ ഒന്നാണ് ‘ദി പ്രോമിസ്‘.
അവസാന പട്ടികയിൽ ഇടം പിടിച്ചവയിൽ മൂന്ന് നോവലുകളും അമേരിക്കൻ എഴുത്തുകാരുടേതായിരുന്നു. ശ്രീലങ്കൻ നോവലിസ്റ്റ് അനൂക് അരുദ്പ്രഗാശത്തിന്റെ ‘എ പാസേജ് നോർത്ത്‘ എന്ന പുസ്തകവും പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഗാൽഗുത്തിന്റെ ദി പ്രോമിസിന് വെല്ലുവിളി ഉയർത്താൻ ഇവയ്ക്കൊന്നും സാധിച്ചില്ല.
Post Your Comments