Latest NewsInternational

ഈ വർഷം ​സാഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം ന​ൽ​കി​ല്ല ; കാരണമിങ്ങനെ

സ്റ്റോ​ക്ഹോം: ഈ വർഷം ​സാഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം ന​ൽ​കി​ല്ല. സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്നത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റോ​ക്ഹോ​മി​ൽ ഇ​ന്നു ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീരുമാനം കൈകൊണ്ടത്. ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം അ​ടു​ത്ത വ​ർ​ഷം ന​ൽ​കുകയെന്നു അക്കാദമി വ്യകത്മാക്കി. അ​പൂ​ർ​വ​മായാണ് സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​രം റ​ദ്ദാ​ക്കു​ക​യോ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത്.

അ​ക്കാ​ഡ​മി അം​ഗ​മാ​യ കാ​ത​റീ​ന ഫ്രോ​സ്ടെ​ൻ​സ​ന്‍റെ ഭ​ർ​ത്താ​വും ഫ്ര​ഞ്ച് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഴാ​ങ് ക്ലോ​ദ് ആ​ർ​നോ​ൾ​ട്ടി​നെ​തി​രെ 18 സ്ത്രീ​കൾ ലൈം​ഗി​കാ​രോ​പ​ണവുമായി രംഗത്തെത്തിയതാണ് സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി​യിലെ ഈ പ്രതിസന്ധിക്ക് കാരണം. കൂടതെ ആ​ർ​നോ​ൾ​ട്ടി​ന്‍റെ സം​സ്കാ​രി​ക സ്ഥാ​പ​ന​ത്തി​ന​ത്തി​നു അ​ക്കാ​ഡ​മി ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ലും അ​ഴി​മ​തി ഉണ്ടെന്നും ആരോപണവുമുണ്ട്.

Also read ; സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് : മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button