Latest NewsNewsGulf

കുവൈറ്റിൽ സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിർത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ്: സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തുന്ന കമ്പനികള്‍ക്കും സ്പോൺസർമാര്‍ക്കും മുന്നറിയിപ്പുമായി പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ രംഗത്ത്. രണ്ടായിരം ദിനാര്‍ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ ആണ് ഈ നിയമ ലംഘനത്തിന് ശിക്ഷയായി ലഭിക്കുക.

Read Also: പ​ഞ്ചാ​ബി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അതേസമയം ഒന്നിലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പതിനായിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്നാണ് സൂചന. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സ്വദേശി വിദേശി എന്ന പരിഗണയില്ലാതെ എല്ലാവർക്കും ബാധ്യതയുണ്ടെന്നും തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് നിരവധിയായ പരിപാടികളാണ് രാജ്യത്ത് ആവിഷ്‌ക്കരിച്ചു വരുന്നതായും അതോറിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button