ഷിംല: അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് സംഭവം. ഈ പ്രദേശത്ത് കയ്യേറ്റങ്ങൾ കൂടിവരികയാണ്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ അധികൃതർ എത്തിയത്. പതിമൂന്ന് ഹോട്ടലുകളും റിസോര്‍ട്ടുകളും കടുത്ത നിയമ ലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
ALSO READ: അനധികൃതമായി അതിര്‍ത്തി കടന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
അനധികൃത നിര്‍മാണം പൊളിച്ച് നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥയെ നാരായണി ഗസ്റ്റ് ഹൗസിന്റെ ഉടമയാണ് വെടിവെച്ചത്. . തൊഴിലാളികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തത് ഉദ്യോഗസ്ഥര്‍ക്ക് കൊള്ളുകയായിരുന്നെന്നാണ് കരുതുന്നത്. വെടിയേറ്റ ഷെയല്‍ ബാലയെന്ന ഉദ്യോഗസ്ഥ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തൊഴിലാളിയായ ഗുലാബ് സിങിന് വയറിലും വെടിയേറ്റു. പ്രതി ഒളിവിലാണ്
Post Your Comments