ഷിംല : ഹിമാചല്‍പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍. ഷിംല ജില്ലയിലെ റാംപൂരിനടുത്ത് ജിയോറിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ദേശീയപാത-5 ലെ ഗതാഗതം തടഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഭരണകൂടം റാംപൂരിലെ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിനെയും (എസ്ഡിഎം) പോലീസ് സംഘത്തെയും നിയോഗിച്ചു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പറഞ്ഞു.
#WATCH | Himachal Pradesh: NH-5 blocked due to a landslide near Shimla’s Jeori area. No human or property loss reported yet. District administration has deployed SDM, Rampur and a police team to assess the situation. pic.twitter.com/Dkxy24ex8I
— ANI (@ANI) September 6, 2021
ഇതിനു മുൻപ്, ഷിംലയിലെ വികാസ് നഗർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വാഹനങ്ങൾ തകർന്നിരുന്നു. ലാഹൗളിലെയും സ്പിതി ജില്ലയിലെയും നാൽഡ ഗ്രാമത്തിന് സമീപം കഴിഞ്ഞ മാസം ചെനാബ് നദിയുടെ ഒഴുക്ക് തടഞ്ഞ് മണ്ണിടിച്ചിൽ ഉണ്ടായി.
Read Also : സ്വകാര്യഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കണ്ടെത്തിയത് ലൈസന്‍സ് ഇല്ലാത്ത 18 തോക്കുകള്‍
ഓഗസ്റ്റ് 11 ന്, കിന്നൗർ ജില്ലയിലെ നിഗുൽസരിക്ക് സമീപം ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഇരുപത്തിയഞ്ചിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ട്രക്കും 42 സീറ്റുള്ള ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസും ഉൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിടിച്ചിലിൽ തകർന്നിരുന്നു.
Post Your Comments