ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ശിവക്ഷേത്രം തകര്‍ന്നുവീണു. അപകടത്തില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സിഖു അറിയിച്ചു. ക്ഷേത്രത്തില്‍ നടന്ന സാവാന്‍ ശിവരാത്രിയോടനുബന്ധിച്ച്(ശിവപൂജ) പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ നിരവധി ഭക്തര്‍ പരിസരത്ത് എത്തിയിരുന്നു. നിരവധി പേര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
Read Also: ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു
അതേസമയം, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി പ്രാദേശിക ഭരണകൂടം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. സംഭവം നടക്കുമ്പോള്‍ 50 ഓളം പേര്‍ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments