Latest NewsIndiaNews

ആര്‍എസ്എസിനെ തൊട്ട് കൈപൊള്ളി, രാഹുല്‍ ഗാന്ധിക്കെതിരെ കോടതി

താനെ: ആര്‍എസ്എസിനെ തൊട്ട് കൈപൊള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനെതിരെ അപകീര്‍ത്തി പരമായ പ്രസ്താവനകള്‍ നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി നോട്ടീസ് അയച്ചു. നേരിട്ട് ഹാജരാകണം എന്ന് കാട്ടി താനെ ജില്ല കോടതിയാണ് നോട്ടീസ് അയച്ചത്.

2014 ല്‍ നടന്ന ഒരു ടിവി ഷോയിലാണ് ഗാന്ധിയെ അപായപ്പെടുത്തിയത് ആര്‍ എസ് എസ് ആണെന്ന രീതിയില്‍ രാഹുല്‍ പ്രസ്താവിച്ചത്. ഇതിനെതിരെ ആര്‍ എസ് എസ് ജില്ലാ ഘടകമാണ് കോടതിയെ സമീപിച്ചത്.

മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകളിറക്കിയതിനെതിരെ സീതാറാം യച്ചൂരിക്കും, സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കുമെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button