മണിപ്പൂരിലെ ക്ഷേത്രനഗരമെന്നു ഖ്യാതി നേടിയ സ്ഥലമാണ് ബിഷ്ണുപുര്‍. 1467 ഏ.ഡി. യില്‍ ഇവിടം ഭരിച്ചിരുന്ന ക്യാമ രാജാവിന് പോങ് വംശജരുമായി ഉറ്റ സൌഹൃദമുണ്ടായിരുന്നു. അവരുമായിച്ചേര്‍ന്ന് ഇദ്ദേഹം ശാന്‍ വംശത്തിലെ കയാങിനെ ആക്രമിച്ച് കീഴടക്കി. വിജയത്തില്‍ സംപ്രീതനായ പോങ് രാജാവ് മഹാവിഷ്ണുവിന്റെ ഒരു വിഗ്രഹം ക്യാമ രാജാവിന് പാരിതോഷികമായി നല്‍കി. ഈ വിഗ്രഹമാണ് ഇപ്പോഴും ലും ലാങ് ടോങില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഇത് മുതല്‍ പട്ടണത്തിന് ബിഷ്ണുപുര്‍ എന്ന പേര് സിദ്ധിച്ചു. മഹാവിഷ്ണുവിന്റെ വസതി എന്നാണ് ഇതിനര്‍ത്ഥം.
ഗുരുദോഗമര്‍ തടാകം: പ്രകൃതിയില്‍ അലിഞ്ഞൊരു യാത്ര
കുംഭ ഗോപുര മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാലും അത്യപൂര്‍വ്വമായ ഡാന്‍സിംങ് ഡീര്‍ എന്ന മാന്‍ വംശങ്ങളാലും പ്രശസ്തമായി തീര്‍ന്ന ബിഷ്ണുപുറിലേയ്ക്ക് ഒരു യാത്ര കാഴ്ചകളാല്‍ സമ്പന്നമാണ്.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് ബിഷ്ണുപൂര്‍. ഈ സ്ഥലത്തിന്റെ ആദ്യ കാല പേര് ലും ലാങ് ടോങ് എന്നായിരുന്നു. നൃത്തം ചെയ്യുന്ന മാന്‍ എന്നറിയപ്പെടുന്ന സങ്കായി മാനുകളുടെ ഇടമാണ് ബിഷ്ണുപുര്‍ . കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക് ടാക് ജലാശയത്തിന്റെ തെക്കേ മേഖലയിലാണ് ഈ അപൂര്‍വ്വയിനം മാനുകള്‍ കാണപ്പെടുന്നത്.
ഈ ജില്ലയില്‍ തന്നെയുള്ള കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത മേഖലയിലാണ് സങ്കായി മാനുകളെ ഇപ്പോള്‍ കാണാനാവുക. ഈ നാഷണല്‍ പാര്‍ക്കില്‍ വേറെയും വിശിഷ്ട ജന്തുജാലങ്ങള്‍ വസിക്കുന്നുണ്ട്. ഹോഗ് ഡീര്‍ അതിലൊന്നാണ്. കുതിച്ച് ചാടി ഓടുന്ന മാനുകളെയല്ലേ നമുക്ക് കൂടുതല്‍ പരിചയം. എന്നാല്‍ ഇവയില്‍ നിന്നും മാറി പന്നിയെ പോലെ തലകുനിച്ചു സഞ്ചരിക്കുന്നവയാണ് ഹോഗ് ഡീര്‍. കൂടാതെ, വാട്ടര്‍ ഫോള്‍ എന്ന നീര്‍പക്ഷികളെയും ഇവിടെ കാണാം. ബിഷന്‍പുര്‍ ജില്ലയില്‍ വളരെ പ്രസിദ്ധവും പ്രാധാന്യമര്‍ഹിക്കുന്നതുമായ സഞ്ചാരകേന്ദ്രമാണ് ഈ ദേശീയോദ്യാനം. മനോഹരമായ ലോക് ടാക് തടാകവുമായി ചേര്‍ന്ന് കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്.
കണ്ടല്‍ക്കാടിന്റെ മനോഹാരിതയില്‍ ബംഗാള്‍ കടുവകളെ കാണാന്‍ പോകാം
കായല്‍ പരപ്പില്‍ പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളില്‍ തഴച്ച് വളരുന്ന സസ്യജാലങ്ങള്‍ ഈ കായലിന് പച്ചനിറം നല്‍കിയിട്ടുണ്ട്. കായലോരങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഗ്രാമങ്ങളുടെ ഉപജീവനത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നത് ഈ ചതുപ്പ് നിലങ്ങളാണ്.
Post Your Comments