![](/wp-content/uploads/2025/02/raji.webp)
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. ബിജെപി നേതാവ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേൻ സിംഗിന്റെ രാജി. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
സഭയിൽ നാളെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ബിരേൻ സിംഗിന്റെ രാജി പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. ഗവർണർ അജയ് ഭല്ല നാളെ ഡൽഹിയിലെത്തും. മണിപ്പൂർ നിയമസഭ മരവിപ്പിച്ചു.
Post Your Comments