ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർവനങ്ങൾ. പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം വനങ്ങൾ വളരുന്നതിനാലാണ് സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്.
പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദർബൻ കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്നത്. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, 10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു. അതിൽ 6000 ചതുരശ്ര കിലോമീറ്ററോളം ബംഗ്ലാദേശിലാണ് സ്ഥിതിചെയ്യുന്നത്. അതിലൂടെ അനേകം നദികളും അരുവികളും കടന്നു പോകുന്നത് കൊണ്ട് അതിന്റെ എല്ലാ മുക്കിലും മൂലയിലും ബോട്ട് സേവനം ലഭ്യമാണ്.
സുന്ദർബൻ ടൈഗർ റിസർവ് പ്രദേശത്തിന് 2585 ച.കി.മീ വിസ്തീർണമുണ്ട്. ഗംഗാ നദിയുടെ കൈ വഴിയായ പദ്മ നദിയും ബ്രഹ്മപുത്രയും കൂടി ചേരുകയും പല ചെറുനദികള്‍ ,കൈ വഴികള്‍ ഒക്കെ ആയി ,പിരിഞ്ഞും കൂടിയും ഒക്കെ ആയി നൂറുകണക്കിന് ദ്വീപുകള്‍ .. മണ്ണ് അടിഞ്ഞു കൂടി ഉണ്ടായ ചതുപ്പ് നിറഞ്ഞതും മണല്‍ പരപ്പുകള്‍ നിറഞ്ഞ ഭൂ പ്രകൃതിയും സമൃദ്ധമായ കണ്ടല്‍കാടുകള്‍ കൊണ്ടു നിറഞ്ഞതും ആയ ഈ ഭൂമിയില്‍ മുന്നോറോളം ബംഗാള്‍ കടുവകളുടെ വാസസ്ഥലമാണിവിടം. കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ..
നദികളുടെ കൈ വഴികളിലൂടെ ഉള്ള ബോട്ട് യാത്ര ആണ് പ്രധാനം ..കാടിനുള്ളില്‍ sky walk or canopy walk ആകര്‍ഷണീയമായ അനുഭവം ആയിരിക്കും …അതുപോലെ ട്രെക്കിംഗ് , ട്രീ ടോപ് സ്റ്റേ ഒക്കെ വ്യെത്യസ്ഥ PACKAGE ഒക്കെ ഉണ്ട് …
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വകയും പ്രൈവറ്റ് ആയും ധാരാളം ടൂറിസ്റ്റ് പാക്കേജുകള്‍ ഓണ്‍ലൈന്‍ വഴിയും മറ്റും ലഭ്യമാണ്.
Post Your Comments