സഞ്ചാരം ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ.. സഞ്ചാര പ്രിയര്‍ക്ക് അതിനു പറ്റിയ അവസരങ്ങള്‍ ഉണ്ടാകാത്തതാണ് തടസം. അനുകൂല സാഹചര്യം കിട്ടിയാല്‍ കാടും മേടും കടന്നു പ്രകൃതിയുടെ സൌന്ദര്യത്തില്‍ അലിയാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും..
ഇപ്പോള്‍ അവധിക്കാലമാണ്. യാത്ര ഇഷ്ടപ്പെടുന്നവര്‍, യാത്രയുടെ സുഖങ്ങള്‍ തേടുന്നവര്‍ക്ക് പറ്റിയ സമയം…. ഈ വേനല്‍ അവധിയില്‍ പ്രകൃതിയുടെ മനോഹാരിത അല്പം സാഹസികതയോടെ അറിയാന്‍ പല വഴികളുമുണ്ട്. പ്രകൃതിയുടെ ഭംഗി കുന്നും മലകളും തടാകങ്ങളും ഒത്തു ചേരുന്ന ഇടങ്ങളിലാണ്. അത്തരം ഒരു കാഴ്ചയനുഭവം സമ്മാനിക്കുന്ന ഒരു യാത്രയാകും സിക്കിമിലെയ്ക്ക് ചെന്നാല്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്…
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകമാണ് ഗുരുദോഗമര്‍ തടാകം. ലോകത്തിലെ 15-മത്തെയും. സമുദ്ര നിരപ്പില്‍നിന്ന് 17100 അടി ഉയരം. ടിബെറ്റ് അതിര്‍ത്തിയിലേക്ക് 11 കിലോമീറ്റര്‍ ദൂരം മാത്രം. അതുകൊണ്ടു തന്നെ നോര്‍ത്ത് സിക്കിമില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് യാത്ര ചെയ്യാന്‍ ഗ്യാങ്ടോക്കില്‍നിന്ന് പെര്‍മിഷന്‍ എടുക്കണം. കൂടാതെ സഞ്ചരിക്കുന്ന വാഹനത്തിന്‍െറ വിവരങ്ങളും നല്‍കണം. വിവിധ വലുപ്പത്തിലുള്ള പൈന്‍മരങ്ങള്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മനോഹര കാഴ്ചകളിലൂടെ പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാം. വിജനമായ ഇടത്തിലും മണ്‍പാതകളിലും കൂടി യാത്ര ചെയ്‌താല്‍ പവിത്രമായ ഗുരുദോഗമര്‍ തടാകത്തിലെത്താം.
ഗുരുദോഗമര്‍ തടാകത്തിന് പേര് ലഭിച്ചത് ബുദ്ധ സന്യാസിയായ പത്മസംഭവയുടെ നാമത്തില്‍ നിന്നാണ്. അദ്ദേഹം ഗുരുദോഗമര്‍ എന്നും അറിയപ്പെട്ടിരിന്നു. ‘ദോഗമര്‍’ എന്നാല്‍ ചുവന്ന മുഖം എന്നാണ് അര്‍ഥം. ഗുരു ദേഷ്യത്തോടെ ഒരു പിശാചിനെ ഓടിച്ച സംഭവത്തില്‍ നിന്നാണത്രേ ഈ നാമം അദ്ദേഹത്തിന് ലഭിച്ചത്. വര്‍ഷത്തിലെ മിക്ക മാസങ്ങളിലും തണുത്തുറഞ്ഞ അവസ്ഥയിലാണ് തടാകം. കുറച്ചു ഭാഗമൊഴിച്ചു. ജലലഭ്യത കുറവാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ഗുരു തടാകത്തിന്‍െറ ഒരു ഭാഗത്ത് സ്പര്‍ശിച്ചുവെന്നും ആ ഭാഗം എത്ര കൊടും തണുപ്പിലും തണുത്തുറയില്ല എന്നുമാണ് വിശ്വസം. ബുദ്ധമത വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന തടാകമാണിത്. ഗുരുനാനാക് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന വിശ്വാസത്തില്‍ സിഖ് മതസ്ഥരും ഇതൊരു പുണ്യസ്ഥലമായി കരുതുന്നു. ഒൗഷധ ഗുണമുണ്ടെന്ന് വിശ്വാസമുള്ളതുകൊണ്ട് തന്നെ പല യാത്രികരും തടാക ജലം കുടിക്കുകയും കുപ്പികളിലാക്കി കൊണ്ടുപോവുകയും ചെയ്യാറുണ്ട്.
തണുത്തുറഞ്ഞ അവസ്ഥയിലും മനോഹരമാണ് ഗുരുദോഗമര്‍ തടാകം. പുറകിലായി മഞ്ഞുമലകള്‍. ഗുരുദോഗമര്‍ തടാകം ടീസ്റ്റ നദിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ്. മറ്റൊരു സ്രോതസ്സായ ചോലാമു ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ്. ഇവിടെ നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടെയ്ക്ക് ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രവേശനത്തിനു അനുമതി നല്‍കുന്നില്ല.
മഞ്ഞില്‍ രൂപംകൊണ്ട സ്വർഗ്ഗം ; കുളു മണാലി യാത്രകൾ
Post Your Comments