Latest NewsIndiaNews Story

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത്

ന്യൂ ഡൽഹി ; വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. 14 ജീവനുള്ള വിരകളാണ് പിത്തനാളിയിൽ കണ്ടത്. ഉടനെ തന്നെ ഇവയെ നീക്കം ചെയ്തു. 15 മുതല്‍ 20 സെ.മീറ്റര്‍ വരെ നീളമുളള ജീവനുളള വിരകളെയാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.

കഠിനമായ വയറുവേദനയും പനിയും ഛർദ്ദിയുമായാണ് 38 കാരിയായ അനിത ഡൽഹിയിലെ ഷാലിമാർ ബാഗ് ഫോർട്ടിസ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ആറുമാസമായി അനിതയ്ക്ക് ഇടക്കൊക്കെ മ‍ഞ്ഞപ്പിത്തവും വരുമായിരുന്നു. അനിത ഇപ്പോള്‍ ചികിത്സയിലാണ്.

കുടലുകളിൽ ഇത്തരം വിരകൾ കാണപ്പെടുക സ്വാഭാവികമാണ്. എന്നാൽ പിത്തനാളിയിൽ ഇവ കാണപ്പെടാറില്ലെന്ന് ഡോക്ടർമാര്‍ പറയുന്നു.

Read also ;പാപ്പുവിന്റെ മരണസര്‍ട്ടിഫിക്കറ്റിനെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ തർക്കം; ഒടുവിൽ എസ് ഐയോട് ഇറങ്ങിപോകാൻ രാജേശ്വരിയുടെ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button