Latest NewsNewsInternational

ജീവനുള്ള ഈയല്‍ മത്സ്യവും നാരങ്ങയും മലദ്വാരത്തിലൂടെ കയറ്റി:ഉള്ളിലെത്തിയ മീന്‍ യുവാവിന്റെ കുടലും മലാശയവും കടിച്ചുമുറിച്ചു

വിയറ്റ്‌നാം: ജീവനുള്ള ഈയല്‍ മത്സ്യത്തെ ജീവനോടെ മലദ്വാരത്തിലൂടെ കയറ്റി യുവാവ്. ഇന്ത്യക്കാരനായ യുവാവാണ് ഇത്തരം ഒരു സാഹസം കാട്ടിയത്. കൂടാതെ ഒരു നാരങ്ങയും ഇയാള്‍ കയറ്റി. ഒടുവില്‍ കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് മീനും നാരങ്ങയും ഇയാളുടെ വയറ്റില്‍ കണ്ടെത്തിയത്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ രണ്ടും പുറത്തെടുത്തു.

Read Also: ദുരിതാശ്വാസ നിധിയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്

ശരീരത്തിനുള്ളില്‍ കയറിയ മത്സ്യം യുവാവിന്റെ കുടല്‍ ഉള്‍പ്പെടെ കടിച്ചുമുറിച്ചതായും ഈലിനെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വളരെ പ്രയാസപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 27നാണ് കടുത്ത വയറുവേദനയുമായി 31കാരനായ ഇന്ത്യന്‍ യുവാവ് ഹനോയിയിലുള്ള വിയറ്റ് ഡക് ഹോസ്പിറ്റലിലെത്തിയത്. ഇതേ ദിവസം തന്നെ യുവാവ് രണ്ടടി നീളമുള്ള ജീവനുള്ള ഈലിനെ മലദ്വാരത്തിലൂടെ കടത്തി വിട്ടതായി അറിഞ്ഞു. ഇതോടെ രോഗിയെ ഉടനടി നിരവധി പരിശോധനകള്‍ക്കും അള്‍ട്രാസൗണ്ട്, എക്‌സറേ ഉള്‍പ്പെടെയുള്ളവയ്ക്കും വിധേയനാക്കി.

പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ ഈല്‍ ഉള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ വിയറ്റ് ഡക് ഹോസ്പിറ്റലിലെ എന്‍ഡോസ്‌കോപ്പി വിദഗ്ധരെയും അനസ്‌തേഷ്യോളജിസ്റ്റുകളെയും വിളിച്ച് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് ഈലിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി.

യുവാവിന്റെ മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഈലിന് പിന്നാലെ ഒരു നാരങ്ങയും യുവാവ് ശരീരത്തിനുള്ളില്‍ കയറ്റിയിരുന്നു. ഡോക്ടര്‍മാരുടെ ശ്രമത്തിന് നാരങ്ങ വഴിമുടക്കിയതോടെ അടിയന്തര ശസ്ത്രക്രിയയിലേക്ക് ഡോക്ടര്‍മാര്‍ പ്രവേശിക്കുകയായിരുന്നു. വയര്‍ കീറിയപ്പോള്‍ 65 സെന്റീമീറ്റര്‍ നീളവും 10 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള ജീവനുള്ള ഈലിനെയാണ് കണ്ടെത്താനായത്. ശരീരത്തിനുള്ളിലെത്തിയ ഈല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിച്ചതായി ഹോസ്പിറ്റലിലെ കോളോറെക്ടല്‍ ആന്‍ഡ് പെരിനിയല്‍ സര്‍ജറി വകുപ്പ് ഉപ മേധാവി ലീ നാറ്റ് ഹ്യൂ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button