തൃശൂര്‍: ബസിനുള്ളിൽ സ്ത്രീകൾ ചൂഷണത്തിനിരയാകുന്നത് പതിവാണ്. പലരും നാണക്കേടുകാരണം ഒന്നിനോടും പ്രതികരിക്കാറില്ല. ചുക്കും ചിലർ മാത്രമാകും ഇത്തരം ചൂഷണങ്ങളോട് മറ്റൊന്നും നോക്കാതെ പ്രതികരിക്കുന്നത്. ഒന്നും മിണ്ടാതെ പാവയെ പോലെ ഇരുന്നാൽ ചൂഷണം കൂടിക്കൊണ്ടേയിരിക്കും. ഇത് തന്നെയാണ് പോലീസ് സ്ത്രീകളോട് പറയാൻ ഉദ്ദേശിച്ചത്. പക്ഷെ ഇതിനായി പോലീസ് സ്വീകരിച്ച രീതിയാണ് ഏവരെയും ഞെട്ടിച്ചത്.
ALSO READ: 16കാരിയുടെ ആത്മഹത്യ: വിപിനും ജയപ്രകാശും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി
ചുരിദാറിട്ട ഒരു പെണ്‍കുട്ടിയുടെ രണ്ടു തോളിലും പിടിച്ച് രണ്ട് വനിതാ പോലീസുകാര്‍ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തി. യഥാര്‍ത്ഥ പെണ്‍കുട്ടിയല്ല പോലീസിനൊപ്പമുള്ളത്. തുണിക്കടകളില്‍ വസ്ത്രം ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രതിമയാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. ഓരോ ബസുകളിലും അവർ കയറിയിറങ്ങി. ”ഇതൊരു പെണ്ണിന്റെ രൂപമുള്ള പാവയാണ്. ഈ പാവയെ എവിടെ തൊട്ടാലും പ്രതികരിക്കില്ല. നമ്മുടെ സ്ത്രീകൾ ജീവനില്ലാത്ത പാവയെ പോലെ ആകരുത്. പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കുക തന്നെ ചെയ്യണം. സ്ത്രീശാക്തീകരണമായിരുന്നു പോലീസുകാരുടെ ലക്ഷ്യം.
പലയിടങ്ങളിൽ നിന്നും അപമാനിക്കപ്പെട്ടിട്ടും മിക്ക സ്ത്രീകളും മൗനം പാലിക്കുകയാണ് പതിവ്.
സ്ത്രീകളെക്കൊണ്ട് പ്രതികരിപ്പിക്കാന്‍ എന്താണൊരു വഴിയെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ചവന്നു.റൂറല്‍ എസ്.പി. ജി.എച്ച്. യതീഷ്ചന്ദ്രയാണ് പാവയെ ഇറക്കി ബോധവത്കണം നടത്താനുള്ള ആശയം അവതരിപ്പിച്ചത്. ഇനിയുള്ള നാളുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാപോലീസുകാര്‍ പാവകളുമായി ബോധവത്കരണത്തിന് ഇറങ്ങുമെന്നാണ് അറിയുന്നത്.
Post Your Comments