Latest NewsGulf

ഫിലിപ്പീൻസുകാരി കൊലപ്പെട്ട കേസ് ; കുവൈറ്റിൽ മലയാളികൾക്ക് ശിക്ഷ വിധിച്ചു

കുവൈറ്റ് സിറ്റി ; ഫിലിപ്പീൻസുകാരി കൊലപ്പെട്ട കേസ് മലയാളികൾക്ക് ശിക്ഷ വിധിച്ചു. യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്ന കേസിലാണ് കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈൽ എന്നിവർക്ക് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2014 ഫെബ്രുവരിയിൽ കുവൈറ്റിലെ ഫർവാനിയയിലാണ് സംഭവം. പാക്സ്ഥാൻ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു ആദ്യ നിഗമനം. തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. പിന്നീട് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സി‌വിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്.

കൊല നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാൽ, കീഴ്ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോൾ അനുവദിക്കരുത് എന്ന പരാമർശത്തോടെ സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

മൂന്നുപേരും കുവൈറ്റിൽ ബേക്കറി ജീവനക്കാരായിരുന്നു. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽനിന്ന് അജിത് വാങ്ങിയ തുക  തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകവും തെളിവ് നശിപ്പിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ലാറ്റിന് തീയിട്ടു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

Also read ; ഒളിച്ചോടിയ വീട്ടുജോലിക്കാരിയെ ഉപയോഗിച്ച് വാട്സ്ആപ്പിലൂടെ പെണ്‍വാണിഭം: ദുബായില്‍ പ്രവാസി യുവാക്കള്‍ വിചാരണ നേരിടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button