Latest NewsNewsInternationalGulf

വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണം: യു എന്‍ സഹകരണം ഉറപ്പാക്കുമെന്ന് ബഹ്‌റൈന്‍

മനാമ: ലോക തൊഴിലാളി ദിനത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബഹ്‌റൈന്‍ ഭരണകൂടം. വിദേശികളായ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് യു എന്നുമായി സഹകരണം ഉറപ്പാക്കുമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും സംരക്ഷിക്കുവാനും മനുഷ്യക്കടത്തുള്‍പ്പടെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയുവാനും നടപടികളെടുക്കുമെന്നും ഇതിന് യു എന്നുമായി സഹകരിക്കുകയും ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈന്‍ എടുത്ത നടപടികള്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചെന്നതും കാബിനറ്റ് വിലയിരുത്തി. ഇത്തരം പ്രശ്‌നങ്ങളില്‍ ഇരകളായവര്‍ക്ക് സംരക്ഷണ കേന്ദ്രമൊരുക്കിയ രാജ്യം കൂടിയാണ് ബഹ്‌റൈന്‍. വരും ദിവസങ്ങളിലും വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാകുന്ന നയങ്ങള്‍ ബഹ്‌റൈന്‍ ഭരണകൂടമെടുക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button