ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ പരിഷ്‌കാരങ്ങളുമായി രംഗത്ത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ ഒരു പുതിയ സംവിധാനം വരുന്നു. ഇനിമുതല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ മെമ്പേഴ്‌സിന്റെ സന്ദേശങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, ജി.ഐ.എഫ്, ഡോക്യുമെന്റുകള്‍ അല്ലെങ്കില്‍ വോയ്‌സ് സന്ദേശങ്ങള്‍ എല്ലാം തന്നെ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും.
നിലവില്‍ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. മറ്റ് ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാകണമെങ്കില്‍ അവരുടെ വാട്‌സാപ്പ് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വാട്‌സാപ്പിലെ സെറ്റിങ്‌സിലാണ് ഇതിന്റെ കൂടുതല്‍ വിശദാശങ്ങളുള്ളത്. അവിടെ ഒരാളുടെ സന്ദേശമാണോ, അതോ ചിത്രങ്ങളാണോ അങ്ങനെ തുടങ്ങി എന്താണ് നിയന്ത്രിക്കേണ്ടത് അതെല്ലാം അഡ്മിന് നിയന്ത്രിക്കാനും കഴിയും.
അത്തരത്തില്‍ നിയന്ത്രിക്കുന്ന സന്ദേശങ്ങള്‍ അത് അയച്ച ആള്‍ക്കോ മറിച്ച് ഗ്രൂപ്പിലെ മറ്റൊരാള്‍ക്കും തന്നെ വായിക്കാനോ അതിനോട് പ്രതികരിക്കാനോ കഴിയില്ല. ഗ്രൂപ്പിലെ അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും ഈ സംവിധാനം ലഭിക്കുക.
Post Your Comments