Latest NewsNewsInternationalGulf

കുവൈറ്റിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 78096 പേര്‍

കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരുടെ കണക്ക് പുറത്ത്. 78096 പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരില്‍ 57132 പേര്‍ രാജ്യം വിടുകയും 20964 പേര്‍ രാജ്യത്തിനു അകത്ത്‌ നിന്നു കൊണ്ട്‌ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. 11033 ഇന്ത്യക്കാർ ഔട്ട്‌ പാസ്‌ വഴിയും 2930 പേര്‍ സ്വന്തം പാസ്സ്പോര്‍ട്ട്‌ വഴിയും നാട്ടിലെത്തി. 13963 ഇന്ത്യക്കാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി. . 5905 ഇന്ത്യക്കാര്‍ പിഴയടച്ച്‌ താമസ രേഖ നിയമ വിധേയമാക്കി.

also read:കുവൈറ്റിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ മലയാളി മരിച്ചു

പൊതുമാപ്പിന് മുമ്പ് രാജ്യത്ത് 155000 അനധികൃത താമസക്കാര്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അങ്ങിനെയെങ്കില്‍ ആകെ 50 ശതമാനത്തിലധികം പേര്‍ പൊതുമാപ്പ്‌ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നാണു നിഗമനം. ജനുവരി 29 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു കുവൈത്തില്‍ പൊതുമാപ്പ് കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button