KeralaLatest News

ഫേസ്ബുക്കിലൂടെ വധഭീഷണി ; പോലീസില്‍ പരാതി നല്‍കി ദീപാ നിശാന്ത്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വധഭീഷണി പോലീസില്‍ പരാതി നല്‍കി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. തനിക്ക് നിരന്തരമായി വധഭീഷണി ലഭിക്കുന്നുണ്ടെന്നും തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു ബി.ജെ.പി നേതാവ് പ്രചരിപ്പിച്ചെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വധഭീഷണികളുടെ സ്ക്രീന്‍ഷോട്ട് സഹിതം നൽകിയ പരാതിയിൽ ദീപാ നിശാന്ത് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അവഹേളിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ പോസ്‌റ്റുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ മൊബൈല്‍ നമ്പര്‍ ടി.ജി.മോഹന്‍ദാസ് എന്ന നേതാവ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിനാല്‍ വ്യക്തിപരമായി പല പ്രശ്‌നങ്ങളും തനിക്കുണ്ടായി. തൃശൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിരവധി വ്യാജ പരാതികള്‍ തനിക്കെതിരെ ലഭിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ അശ്ലീല പ്രചാരണവും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ പരസ്യമായ വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് പരാതി നല്‍കുന്നതെന്നും ദീപാ നിശാന്ത് പറയുന്നു.

“ദീപാ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചുവെന്നും” രമേഷ് കുമാര്‍ നായര്‍ എന്നയാളാണ് കമന്റിട്ടത്. ഇതിന് താഴെ ‌”ഞങ്ങള്‍ അതിന് ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്ന്‍” ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകപ്രവര്‍ത്തകനായ ബിജു നായര്‍ മറുപടിയും കൊടുത്തു. സംഭവം വിവാദമായതോടെ ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധവുമായി നിരവധിപേരാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

എന്നാൽ ബിജു നായര്‍ “വര്‍ഗീയത ഉണര്‍ത്തുന്ന പോസ്‌റ്റുകളിട്ട ദീപാ നിശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും”തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

Also read ;കോടിയേരിയുടെ പ്രസ്താവന കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തിന്റെ തെളിവ്; വിമർശനവുമായി എം.ടി രമേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button