ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വിജയ് ഗോയലും ഇന്നത്തെ പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ചേരും. ബര്‍ത്താല്‍ ഗ്രാമത്തിലുള്ള ജനങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. മുന്‍ നിഗം പരിഷദിന്റെ ഡല്‍ഹി ദ്വാരകയിലെ സെക്ടര്‍ 26ലെ വസതിയില്‍ നിന്നാണ് ഇവര്‍ ചേരുക. മന്‍ കി ബാത്തിന്റെ നാല്‍പ്പത്തിമൂന്നാമത് എഡിഷനാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്.
42ാമത്ത് എഡിഷനില്‍ മോദി ആരോഗ്യ സംരക്ഷണ ബോധവത്കരണത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. രാജ്യത്തുടനീളം ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഇന്‍ഫോര്‍മേഷന്‍ ആന്റ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെയും യൂട്യൂബ് ചാനലുകളിലും ഡിഡി ന്യൂസിലും മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യും.
Post Your Comments